പ്രിയപ്പെട്ട സി.കെ കാസിം അവർകൾക്ക് ആശംസകൾ:ലിന്റോ ജോസഫ്,കൂടെ പ്രവൃത്തി പുരോഗമിക്കുന്നതും അനുമതി ലഭിച്ചതുമായ പദ്ധതികളുടെ കുറിപ്പും

തിരുവമ്പാടി:തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ജനപ്രതിനിധിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത സി കെ കാസിം എംഎൽഎക്ക് ആശംസ അറിയിച്ച് മുൻ എംഎൽഎ ലിൻ്റോ ജോസഫ്. നിരവധി പ്രവൃത്തി പുരോഗമിക്കുന്നതും അനുമതി ലഭിച്ചതുമായ പദ്ധതികൾ ഇനിയുമേറെ ഉണ്ട്.അവയുടെ പൂർത്തീകരണത്തിന് സജീവ ഇടപെടലുകൾ ഉണ്ടാവണമെന്നാണ് മുൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പ്:തിരുവമ്പാടി നിയോജകമണ്ഡലത്തിൻ്റെ ജനപ്രതിനിധിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അങ്ങേക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
മണ്ണിനോട് പൊരുതി ജീവിതം നയിച്ച മലയോര കുടിയേറ്റ ജനത ഇന്ന് ഉയർച്ചയുടെ പാതയിലാണ്.പശ്ചാത്തല മേഖലക്കൊപ്പം മറ്റ് മേഖലകളിലും നമുക്ക് മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
വികസന പ്രവർത്തനങ്ങൾ എപ്പോഴും തുടർച്ചയാണ്.തിരുവമ്പാടി ഇനിയും മുന്നോട്ട് കുതിക്കാൻ അങ്ങയുടെ സജീവമായ ഇടപെടലുകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
കഴിഞ്ഞ 5 വർഷക്കാലം തിരുവമ്പാടിയിൽ വലുതും ചെറുതുമായ നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ ആയിട്ടുണ്ട്.എന്നാൽ പ്രവൃത്തി പുരോഗമിക്കുന്നതും അനുമതി ലഭിച്ചതുമായ പദ്ധതികൾ ഇനിയുമേറെ ഉണ്ട്.അവയുടെ പൂർത്തീകരണത്തിന് അങ്ങയുടെ സജീവ ഇടപെടലുകൾ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ കുറിക്കട്ടെ…
1.ആനക്കാംപൊയിൽ -കള്ളാടി – മേപ്പാടി തുരങ്കപാത
മലയോര ജനതയുടെ സ്വപ്ന പദ്ധതിയാണ് തുരങ്കപാത . ഇത് പൂർത്തിയാകുന്നതോടെ തിരുവമ്പാടിയുടെ മുഖച്ഛായ മാറും. നിലവിൽ വലത് ടണൽ 12 മീറ്റർ തുരന്നിട്ടുണ്ട്. ഇടതു ടണൽ തുരക്കുന്നതിന് ആരംഭിച്ചിട്ടുണ്ട്. വയനാട് ഭാഗത്തും ടണൽ നിർമ്മാണം ആരംഭിക്കുകയാണ് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമായതാണ്. പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കിഫ്ബി അനുവദിച്ചിട്ടുണ്ട് 2134 cr. തുരങ്കപാതയിൽ നിന്ന് കുന്നമംഗലം NH യുമായി കണക്റ്റ് ചെയ്യേണ്ടുന്ന റോഡിന്റെ അലൈൻമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ മുന്നോട്ട് നീക്കേണ്ടതുണ്ട് .
2.തിരുവമ്പാടി- പുല്ലൂരാംപാറ – മറിപ്പുഴ റോഡ്
കിഫ്ബി സഹായത്തോടെ 108 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി. തുരങ്കപാതയുടെ സമീപന റോഡ് കൂടിയായതിനാൽ വളരെ പ്രാധാന്യമുള്ളത്.
60% പ്രവർത്തി പൂർത്തീകരിച്ചു.
3.മലയോര ഹൈവേ മലപുറം – കോടഞ്ചേരി റീച്ച്
60 കോടി രൂപ മുടക്കിയുള്ള പദ്ധതി പ്രവർത്തികൾ 40% പൂർത്തീകരിച്ചു. തലയാട് -മലപുറം , കോടഞ്ചേരി – കക്കാടംപൊയിൽ എന്നീ റീച്ചുകൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.
4.അടിവാരം ലക്കിടി ദേശീയപാത
6,7, 8 ഹെയർപിൻ വളവുകൾ വീതി കൂട്ടുന്ന പ്രവർത്തി ആരംഭിച്ചു- 33 കോടി രൂപ.
5.മലയോര ഹൈവേ കൂമ്പാറ- അകമ്പുഴ -താഴേ കക്കാട് കണക്റ്റിംഗ് റോഡ്
26.2 കോടി രൂപ പദ്ധതി , എർത്ത് വർക്കുകൾ പൂർത്തിയായി .
6.മണാശ്ശേരി – മുത്താലം റോഡ്.
5.5 കോടി രൂപ.നവ കേരള സദസ്സ് പദ്ധതി. കൾവെർട്ട് പ്രവർത്തികൾ ആരംഭിച്ചു.പ്രവർത്തി പുരോഗമിക്കുന്നു
7.മുക്കം മാമ്പറ്റ ബൈപ്പാസ് റോഡ്
5.2 കോടി രൂപ. ബിഎം ടാറിംഗ് ഉൾപ്പെടെ 70% പൂർത്തിയായി.
8.തേക്കുംകുറ്റി -മരഞ്ചാട്ടി റോഡ്
5 കോടി രൂപ .ബി.എം പ്രവർത്തി പൂർത്തിയായി. അവസാനഘട്ട പ്രവർത്തികൾ മാത്രം അവശേഷിക്കുന്നു.
9.നോർത്ത് കാരശ്ശേരി -കക്കാടംപൊയിൽ റോഡ്
10 കോടി രൂപ .സിആർഎഫ് പദ്ധതി. ബി.സി പൂർത്തിയായി. റോഡ് സുരക്ഷ മാർക്കിങുകൾ മാത്രം അവശേഷിക്കുന്നു
10.മുക്കം ടൗൺ പരിഷ്കരണം രണ്ടാം ഘട്ടം
4.8 കോടി.60% പ്രവർത്തികൾ പൂർത്തിയായി . ഇന്നർ റോഡ് വർക്കുകൾ ആരംഭിക്കാനുണ്ട്.
മുക്കത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഒന്നാം ഘട്ടം പൂർത്തിയായി.
11.അടിവാരം- മുപ്പതേക്ര -നാലാം വളവ് റോഡ്
4 കോടി.BM ടാറിങ് പൂർത്തിയായി.പ്രവർത്തി അന്തിമഘട്ടത്തിൽ
12.തെയ്യത്തും കടവ് – കോട്ടമൽ റോഡ്
3.5 കോടി രൂപ.കിഫ്ബി പദ്ധതി.പ്രവർത്തി പുരോഗമിക്കുന്നു
13.മൈക്കാവ് കല്ലന്ത്രമേട് റോഡ്
3.5 കോടി രൂപ. പ്രവർത്തി പുരോഗമിക്കുന്നു
14.ഫാത്തിമ എസ്റ്റേറ്റ് – തോട്ടുമുക്കം റോഡ് 3.5 കോടി രൂപ പ്രവർത്തി പുരോഗമിക്കുന്നു.
15.പെരുമ്പൂള-നായാടംപൊയിൽ റോഡ്
2.7 കോടി രൂപ.പ്രവർത്തി അവസാനഘട്ടത്തിൽ
16.കൂടരഞ്ഞി – മുക്കം റോഡ്
1.8 കോടി രൂപ.പ്രവൃത്തി പുരോഗമിക്കുന്നു
17.കാരക്കുറ്റി – പന്നിക്കോട് റോഡ്
എംഎൽഎ ഫണ്ട്.1.3 കോടി.പ്രവർത്തി പുരോഗമിക്കുന്നു
18.പൂവാറൻതോട്-ചാലിയാർ-നിലമ്പൂർ റോഡ്
3 കോടി.പ്രവർത്തി പുരോഗമിക്കുന്നു.
ആരംഭിക്കാനുള്ള റോഡ് പ്രവർത്തികൾ
സി.ആർഐ എഫ് റോഡുകൾ
1.ഫാത്തിമ എസ്റ്റേറ്റ്- തോട്ടുമുക്കം – പള്ളിതാഴെ തേക്കിൻചുവട് റോഡ്
30 കോടി .ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കി TS ന് സമർപ്പിച്ചു . പ്രസ്തുത പ്രൊപ്പോസലിൽ ഓവർലാപ് ആയ ഭാഗം ഒഴിവാക്കി പള്ളിത്താഴെ- പുതിയനിടം- വാലില്ലാപ്പുഴ റോഡ് കൂടി ഉൾപ്പെടുത്തി.
2.നാലാം വളവ് -അടിവാരം -നൂറാംതോട് റോഡ്
26 കോടി രൂപ.നിലവിൽ പ്രവർത്തി ആരംഭിച്ച അടിവാരം ഭാഗത്തെ ഓവർലാപ്പ് ഒഴിവാക്കി ചാമുണ്ഡി -പാലക്കൽ- കളപ്പുറം -നോളജ് സിറ്റി ഉൾപ്പെടുത്തി ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ടി എസിന് സമർപ്പിച്ചു.
3.മണാശ്ശേരി – മുത്താലം – മുത്തേരി – കല്ലുരുട്ടി- തിരുവമ്പാടി റോഡ്
25 കോടി.നിലവിൽ ഓവർലാപ്പ് വന്ന ഭാഗം ഒഴിവാക്കി മുത്താലം- മുത്തേരി-കല്ലുരുട്ടി-തോട്ടത്തിൻകടവ് -പച്ചക്കാട് -ശാന്തിനഗർ -വേളംകോട് – മൈക്കാവ് – കോടഞ്ചേരി -പുലിക്കയം -തോട്ടുമുഴി ഭാഗം ഉൾപ്പെടുത്തി.ഡീറ്റൈൽ എസ്റ്റിമേറ്റ് തയ്യാറാക്കി ടി എസിന് സമർപ്പിച്ചു.
4.നോർത്ത് കാരശ്ശേരി -കാരമൂല റോഡ്
3 കോടി.ടെൻഡർ കഴിഞ്ഞു.പി ടി എസ് ഗ്രൂപ്പിന് കരാർ.പൈപ്പ് ലൈൻ പ്രവർത്തിക്ക് കാത്തുനിൽക്കുന്നതിനാൽ ആരംഭിച്ചിട്ടില്ല.
2026 ബജറ്റിൽ 20 ശതമാനം വെച്ച പ്രവർത്തികൾ
1.അഗസ്ത്യൻമുഴി,മണാശേരി ജംഗ്ഷൻ വികസനം .5 കോടി
2.പുതുപ്പാടി – മാപ്പിളപറമ്പ് – പയോണ റോഡ് 4 കോടി.
3.REC – മുത്താലം – മുത്തേരിറോഡ് 2.5 കോടി
പാലങ്ങൾ പുരോഗമിക്കുന്നവ
1.വല്ലത്തായി കടവ്
4.8കോടി രൂപ – അവസാന സ്ലാബും അപ്രോച്ചും മാത്രം ശേഷിക്കുന്നു.
2.മുക്കം ഇരട്ടപ്പാലം
7.5 കോടി.പൈലിങ് ആരംഭിച്ചു
3.മുണ്ടൂർ പാലം
2 കോടി.പ്രവർത്തി അന്തിമഘട്ടത്തിൽ
4.പനംപ്ലാവ് പാലം
5 കോടി.നിർമ്മാണം ആരംഭിച്ചു.
5.അഗസ്ത്യമുഴിപാലം
3 കോടി. ടി എസിന് സമർപ്പിച്ചു.
6.നൂറാംതോട് പാലം
1.8 കോടി.പ്രവർത്തി ആരംഭിച്ചു
തൂക്കുപാലങ്ങൾ
1.മുക്കം തൃക്കുടമണ്ണ തൂക്കുപാലം
2 കോടി. പ്രവർത്തി ആരംഭിച്ചു
2.പതങ്കയം തൂക്കുപാലം
ഡെസ്റ്റിനേഷൻ ചലഞ്ച്.1.2 കോടി പ്രവർത്തി ആരംഭിച്ചു.
കെട്ടിടങ്ങൾ
1.മുക്കം സി എച്ച് സി
13.6 കോടി രൂപ. മരങ്ങൾ മുറിച്ചുനീക്കി,പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി .പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2.മുക്കം പോലീസ് സ്റ്റേഷൻ
4 കോടി രൂപ.നിർമ്മാണം അന്തിമഘട്ടത്തിൽ
3.നീലേശ്വരം വില്ലേജ് ഓഫീസ് കെട്ടിടം
50 ലക്ഷം .പ്രവർത്തി ആരംഭിച്ചു
4.കുറ്റിപ്പാല അംബേദ്കർ ഫ്ലാറ്റ്
കരാറുകാരനെ ഒഴിവാക്കി ബാലൻസ് വർക്കുകൾ റീ ടെൻഡർ ചെയ്തു.
5.തോട്ടുമുക്കം ഗവൺമെൻറ് യുപി സ്കൂൾ കെട്ടിടം 1.39കോടി
പ്രവർത്തി 50 % പൂർത്തിയാക്കി.കിഫ്ബി
പദ്ധതി.
6.കോടഞ്ചേരി കോളേജ് ലൈബ്രറി ബ്ലോക്ക്
3 കോടി റീട്ടെൻഡർ ചെയ്തു
7.കോടഞ്ചേരി കോളേജ് ന്യൂ അക്കാദമിക് ബ്ലോക്ക്
കിഫ്ബി പദ്ധതി. 11 കോടി രൂപ.മാസ്റ്റർ പ്ലാൻ തയ്യാറാക്കി .
8.കക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം
രണ്ടാംഘട്ടം 1 കോടി രൂപ.പ്രവർത്തി ആരംഭിച്ചു
9.കക്കാടംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം
1 കോടി രൂപ.പ്രവർത്തി 60% പൂർത്തീകരിച്ചു.
10.തിരുവമ്പാടി കൃഷിഭവൻ കെട്ടിടം
2 കോടി രൂപ.പ്രവർത്തി ഫിനിഷിങ് വർക്കുകൾ മാത്രം അവശേഷിക്കുന്നു .
11.തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ
2.78 കോടി പ്രവർത്തി അവസാന ഘട്ടത്തിൽ
12.തിരുവമ്പാടി വില്ലേജ് ഓഫീസ് കെട്ടിടം
50 ലക്ഷം.പ്രവർത്തി അന്തിമഘട്ടത്തിൽ
13.കോടഞ്ചേരി പോലീസ് സ്റ്റേഷൻ കെട്ടിടം
3 കോടി.പ്രവർത്തി ആരംഭിച്ചു
14.പുതുപ്പാടി ജിഎച്ച്എസ്എസ് കെട്ടിടം
2.7 കോടി.ഓഡിറ്റോറിയം പ്രവർത്തി കൂടി ബാക്കി
15.തിരുവമ്പാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസ്
3.5 കോടി. പ്രവർത്തിക്ക് ടി എസ് ലഭിച്ചു
1. പുതുപ്പാടി വില്ലേജ് ഓഫീസ് 50 ലക്ഷം പ്രവർത്തി ആരംഭിച്ചു
കായികം
1.മാമ്പറ്റ സ്റ്റേഡിയം
6.7 കോടി രൂപ .സിവിൽ പ്രവർത്തികൾ പൂർത്തീകരിച്ചു .സിന്തറ്റിക് ട്രാക്ക്,ടർഫ് തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്.
2.ചെറുവാടി സ്റ്റേഡിയം
ഒരുകോടി.നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു.
3.മുരിങ്ങം പുറായി സ്റ്റേഡിയം
2 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
4.വട്ടച്ചിറ ഗ്രൗണ്ട് പൂർത്തീകരണം
28 ലക്ഷം രൂപ അനുവദിച്ചു TS ന് സമർപ്പിച്ചു.
4.കാഞ്ഞിരമുഴി, മുറമ്പാത്തി ഗ്രൗണ്ടുകളുടെ നവീകരണങ്ങൾ എംഎൽഎ ഫണ്ട് അനുവദിച്ചു.
5.കൂമ്പാറ ഫാത്തിമബി സ്കൂൾ സ്റ്റേഡിയം, അഗസ്ത്യന്മുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം എന്നിവയ്ക്ക് ‘പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ 50 ലക്ഷം വീതം ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കുടിവെള്ളം
1.കള്ളിപ്പാറ പീടികപാറ താന്നിക്കുന്ന് കുടിവെള്ള പദ്ധതിക്ക് 65 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി അന്തിമഘട്ടത്തിൽ
2.ജൽ ജീവൻ
മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷനും മുക്കം മുനിസിപ്പാലിറ്റിയിൽ അമൃത് പദ്ധതിയും ഭാഗമായി 450 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 60% പൂർത്തീകരിച്ചു .
3.പുന്നക്കൽ ആർസിബി ഒരുകോടി. പ്രവർത്തി പൂർത്തീകരിച്ചു
4.കൽപ്പൂർ ആർ സി ബി 74 ലക്ഷംപ്രവർത്തി ആരംഭിച്ചു.
5.കറ്റിയാട് വിസിബി 85 ലക്ഷം പ്രവർത്തി പുരോഗമിക്കുന്നു .
6.മുക്കം കടവ് പാലം ഇരവഴിഞ്ഞി തീരെ സംരക്ഷണം 1.25 ലക്ഷം പ്രവർത്തി പുരോഗമിക്കുന്നു.
7.സിലോൺ കടവ് ചെക്ക് ഡാം കല്ലംപുല്ല് വിസിബി നവീകരണം പ്രവർത്തി ആരംഭിച്ചു.
ടൂറിസം
1.തൃക്കുടമണ്ണ ടൂറിസം പദ്ധതി- ഒരുകോടി പ്രവർത്തി പുരോഗമിക്കുന്നു അവസാനഘട്ടത്തിൽ
2.നായാടംപൊയിൽ ഇക്കോ ടൂറിസം പദ്ധതി അനുമതി ലഭ്യമാക്കി. പഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കണം.
3.കൂടരഞ്ഞി ടൂറിസം വില്ലേജ്
മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ അംഗീകരിച്ചു കേന്ദ്രസർക്കാരിൽ സമർപ്പിച്ചു.50 കോടി
വനാതിർത്തിയിൽ ഫെൻസിംഗ്
1.ആർ കെ വി വൈ കൂടരഞ്ഞി പഞ്ചായത്ത് 1.25 കൂടി പ്രവർത്തി പുരോഗമിക്കുന്നു 15 കിലോമീറ്റർ
2.എംഎൽഎ ഫണ്ട് 88 ലക്ഷം രൂപ
കക്കാട് – കുറുമരുകണ്ടി നാലു കിലോമീറ്റർ ,
വട്ടച്ചിറ ചിപ്പിലിത്തോട് നാലു കിലോമീറ്റർ
കണ്ടപ്പൻചാൽ -കൂരോട്ടുപാറ 3 കിലോമീറ്റർ
നിർമ്മാണം ആരംഭിച്ചു
3.നബാർഡ്
ചിപ്പിലിത്തോട് -മരുതിലാവ് ആറ് കിലോമീറ്റർ പ്രവർത്തി പൂർത്തീകരിച്ചു
മരുതിലാവ്- വട്ടച്ചിറ നാല് കിലോമീറ്റർ പ്രവർത്തി പുരോഗമിക്കുന്നു
പീടികപ്പാറ- കള്ളിപ്പാറ- കരിമ്പ് നാല് കിലോമീറ്റർ പ്രവർത്തി പുരോഗമിക്കുന്നു
സ്കൂൾ ബസ്സുകൾ
-കോടഞ്ചേരി ഗവൺമെൻറ് കോളേജ്
-പുതുപ്പാടി ജിഎച്ച്എസ്എസ്
-ജി എം യു പി എസ് കൊടിയത്തൂർ
72 ലക്ഷം . നടപടികൾ പൂർത്തിയായി അഡ്വാൻസ് നൽകി . ബസ്സ് ഓർഡർ ചെയ്യാം.
അംബേദ്കർ ഗ്രാമ പദ്ധതി
1.കാരശ്ശേരി പഞ്ചായത്തിലെ കൂവപ്പാറ ഉന്നതി ഒരു കോടി രൂപയുടെ പ്രവർത്തി പുരോഗതിയിൽ
അംബേദ്കർ സെറ്റിൽമെൻറ്
1.പുതുപ്പാടി പഞ്ചായത്തിലെപയോണ നാക്കിലമ്പാട് എസ് ടി ഉന്നതി പ്രവർത്തി ഉത്ഘാടനം ചെയ്തു.
2.മുത്തപ്പൻപുഴ ഒരുകോടി
മഞ്ഞക്കടവ്- മാങ്കുന്ന് ഒരുകോടി
പ്രവർത്തി ആരംഭിച്ചു
3.കാടോത്തികുന്ന് -കൂടരഞ്ഞി ഒരുകോടി
4. ചിപ്പിലിത്തോട് പ്രവർത്തി 60% പൂർത്തീകരിച്ചു.
വൈദ്യുതി
1.ഓളിക്കൽ പൂവാറൻ തോട് 6 മെഗാ വാട്ട് ജലവൈദ്യുത പദ്ധതികൾ പൂർത്തിയായി
2.അടിവാരം 110 കെവി സബ്സ്റ്റേഷൻ സ്ഥലമെടുപ്പ് പൂർത്തിയായി . പ്രവർത്തി ആരംഭിച്ചു
3.നെല്ലിക്കാപറമ്പ് 33 കെവി സബ്സ്റ്റേഷൻ ഭരണാനുമതി ലഭിച്ചു.
4.കൂമ്പാറ 33 കെവി സബ്സ്റ്റേഷൻ ഭരണനുമതിക്കായി സമർപ്പിച്ചു.
ഇതിന് പുറമെ MLA പ്രാദേശിക വികസന ഫണ്ട് , ആസ്തിവികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 7 LSGD കളിലായി ധാരാളം പദ്ധതികൾ നിർമ്മാണം നടക്കുന്നതും , പൂർത്തീകരിച്ച് ഉദ്ഘാടനത്തിനായി തയ്യാറായിട്ടുള്ളതുമാണ്.
ഇത്രയും പദ്ധതികൾ പൂർത്തീകരിക്കാനുള്ളതും , ആരംഭിക്കാനിരിക്കുന്നവയുമാണ്. ഇവ പൂർത്തീകരിക്കുന്നതോടെ തിരുവമ്പാടി മണ്ഡലം മറ്റൊരു ലെവലിലേക്ക് വരും എന്നതിൽ സംശയമില്ല.
വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് എൻ്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ലിൻ്റോ ജോസഫ് കുറിച്ചു



