
കോടഞ്ചേരി :നെല്ലിപ്പൊയിൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം ക്ലീൻ ഗ്രീൻ ക്യമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും, ഓയിസ്ക്ക ഇന്റർനാഷണൽ,വ്യാപാര വ്യവസായികൾ,കുടുംബാരോഗ്യ കേന്ദ്രം,ഹരിത കർമ്മ സേന,തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ വിവിധ ക്ലബ്ബുകൾ എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയത്.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൺ തറപ്പേൽ കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ സജോയ് എംസി, ജെ പി എച്ച് എൻ മജോ ജോൺ, വോയിസ് കാ ഇന്റർനാഷണൽ പ്രസിഡണ്ട് ഷെല്ലി കുന്നേൽ, പുഷ്പ സുരേന്ദ്രൻ,അനു ജേക്കബ്,സാബു മനയിൽ, ബിജു ഓത്തിക്കൽ, മനോജ് മാത്യു,സണ്ണി തടത്തേൽ, മനോജ് നിരവത്ത്, സാബു അവണ്ണൂർ, സുകന്യ കാവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു



