സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിലെ വിമർശനം:വാസ്തവ വിരുദ്ധമാണന്ന് വി.കെ.വിനോദ്.

തിരുവമ്പാടി:സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയെന്ന രൂപേണ പ്രമുഖ മലയാളം ന്യൂസില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണന്ന് സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ്.ഏരിയ കമ്മിറ്റി യോഗത്തില്‍ ഏതോ ഒരു ഏരിയ കമ്മിറ്റിയംഗം ,മുൻ മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചുവെന്നും,വിമര്‍ശ്ശിച്ചയാൾ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ വിമര്‍ശിച്ച ആള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കിയാതായുമാണ് വാര്‍ത്തയായി വന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയോ മറുപടിയോ സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നടന്നതല്ലന്നും.തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്നും തിരഞ്ഞെടുപ്പിന് ശേഷം പാര്‍ടിയെ പൊതുജന മധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം ഊഹാപോഹ വാര്‍ത്തകളെ ജനങ്ങളും പാര്‍ടി പ്രവര്‍ത്തകരും തിരിച്ചറിയണമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ പറഞ്ഞു.



