LOCAL NEWS

സി.കെ കാസിമിന് പൗര സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു


തിരുവമ്പാടി: എംഎൽഎ സി.കെ കാസിമിന് തിരുവമ്പാടി പൗരാവലിയുടെ സ്വീകരണം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടിയിലെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. 

തിരുവമ്പാടിയിൽ സജീവമായിട്ടുള്ള എല്ലാ പ്രധാന സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും ഈ യോഗത്തിൽ സംബന്ധിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ജൂൺ അഞ്ചാം തിയ്യതി ശനിയാഴ്ച വൈകിട്ട് 3.30 തിന് തിരുവമ്പാടി ബസ്സ്റ്റാൻഡിന് സമീപം സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണം നൽകാൻ തീരുമാനിക്കുകയും ചെയ്തു.

ഈ സ്വീകരണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ചെയർമാനും പി.ടി. ഹാരിസ് കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചുമതലയിലേക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ മനോജ് വാഴേപ്പറമ്പിൽ, ഫിറോസ് ഖാൻ എന്നിവരെയും തിരഞ്ഞെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത, മെമ്പർമാരായ ബോസ് ജേക്കബ്, ബിന്ദു ജോൺസൺ, പ്രീതി രാജീവ്, മറിയാമ്മ ബാബു, സജ്ന മുഹമ്മദാലി, റിനി കെ.ബി, സ്മിത ബാബു, സംഘടനാ പ്രതിനിധികളായ മോയിൻ കാവുങ്ങൽ, ഷൗക്കത്തലി കൊല്ലളത്തിൽ, അബൂബക്കർ മൗലവി, ഗോപി ലാൽ, മാത്യു പടവിൽ , ജോർജ്ജ് കാവാലം, മുസ്തഫ ടി.കെ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com