
മുക്കം ടൗണ്‍ നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ് റോഡില്‍ മാര്‍ക്കറ്റ് റോഡ് ജങ്ഷന്‍ മുതല്‍ ന്യൂ ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ വരെ റോഡ് കോണ്‍ക്രീറ്റിങ് നടക്കുന്നതിനാല്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. ഓര്‍ഫനേജ് റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ്-ആലിന്‍ചുവട് വഴിയും പുതിയ ബസ് സ്റ്റാന്‍ഡ് വഴി വരുന്ന വാഹനങ്ങള്‍ സംസ്ഥാന പാത വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



