KERALA NEWSLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് വേദി ഉണരും.

തിരുവമ്പാടി: എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തിരുവമ്പാടിയിൽ വേദിയുണരും. ആയിരത്തോളം പ്രതുഭകൾ 140ഓളം ഇനങ്ങളിലായി പത്ത് വേദികളിൽ കലാ-സാംസ്കാരിക മത്സരങ്ങളിൽ മറ്റുരക്കും.വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം തിരുവമ്പാടി നിയജക മണ്ഡലം എം എൽ എ സി.കെ ഖാസിം ഉദ്ഘാടനം ചെയ്യും.പ്രോഗ്രാം സമിതി ചെയർമാൻ ജുനൈദ് ജൗഹരി നടമ്മൽ പൊയിൽ അധ്യക്ഷത വഹിക്കും.സയ്യിദ് മുനവ്വിർ സാഹിർ സഖാഫി പ്രാർത്ഥന നിർവഹിക്കും.

യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് സാഹിത്യഭാഷണവും, എസ്.എസ്.എഫ് കേരള സെക്രട്ടറി സി.എ അഹ്മദ് റാസി സന്ദേശ പ്രഭാഷണവും നടത്തും.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി ചെറുവാടി, സി.പി.ഐ.എം പ്രതിനിധി സി. ഗണേഷ് ബാബു, സ്വാഗതസംഘം ചെയർമാൻ നാസർ സഖാഫി കരീറ്റിപറമ്പ് എന്നിവർ സംസാരിക്കും.

കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ പ്രസിഡണ്ട് ഇബ്രാഹിം മുസ്‌ലിയാർ ഓമശ്ശേരി,, എസ്.വൈ.എസ് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി റഫീഖ് സഖാഫി, എസ്.എം.എ കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി ഹുസൈൻ മേപ്പള്ളി, എസ്.എസ്.എഫ് ഓമശ്ശേരി, കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ ഫിനാൻസ് സെക്രട്ടറി കരീം വാലയിൽ, കേരള മുസ്ലിം ജമാഅത്ത് തിരുവമ്പാടി സർക്കിൾ ജനറൽ സെക്രട്ടറി മൂസ മാസ്റ്റർ,അനീസ് ഹികമി,ഹാഫിള് ഡോ. ശരീഫ് എന്നിവർ സംബന്ധിക്കും.പ്രോഗ്രാം സമിതി കൺവീനർ കൗസർ വെളിമണ്ണ സ്വാഗതവും ഡിവിഷൻ സെക്രട്ടറി മുബഷിർ സഖാഫി വെസ്റ്റ് വെണ്ണക്കോട് നന്ദിയും പറയും.

നാളെ നടക്കുന്ന സമാപന സംഗമംകേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സകിയുദ്ദീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിക്കും.സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ് സഖാഫി പ്രാർത്ഥന നിർവഹിക്കും. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി എം.ടി ശിഹാബുദ്ദീൻ അസ്ഹരി അനുമോദന പ്രഭാഷണം നടത്തും.

കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ ഹുസൈൻ നീബാരി, സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദു ഷുക്കൂർ സഖാഫി വെണ്ണക്കോട്,എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് കുണ്ടുങ്ങൽ, കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി ഓ എം ബഷീർ സഖാഫി,എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറഷീദ് അഹ്സനി,എസ് എം എ കൊടുവള്ളി മേഖല പ്രസിഡന്റ് അബ്ദുറഹ്മാൻ മുസ്ലിയാർ,എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്ഹാഖ് അമ്പലക്കണ്ടി,അബ്ദുന്നൂർ സഖാഫി മേപ്പള്ളി,എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് അഹ്ദൽ ജീലാനി, ഫഹീം ആലിന്തറ, കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ സെക്രട്ടറി നാസർ തോട്ടത്തിൻ കടവ്, സ്വാഗതസംഘം കൺവീനർ റിൻഷാദ് നൂറാനി, എന്നിവർ സംബന്ധിക്കും.എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുറഹീം സഖാഫി നന്ദിയും പറയും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com