KERALA NEWSKODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാലവർഷത്തെ നേരിടാൻ കാവലാളായി ഈ ആർ ടി : സജ്ജമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് .

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വരാനിരിക്കുന്ന കാലവർഷക്കെടുതിക്ക് താങ്ങായി നിൽക്കാൻ കാറ്റിലും പെരുമഴയിലും കാവലൊരുക്കാൻ പഞ്ചായത്തിലെ എമർജൻസി റെസ്പോൺസ് ടീം സജ്ജം. കാലവർഷക്കെടുതികളും പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിനായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുമുള്ള ഇ ആർ ടി അംഗങ്ങളുടെ വിപുലമായ പരിശീലന ക്ലാസ് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡന്റ്‌ ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ദുരന്ത മുഖങ്ങളിൽ എങ്ങനെ സമചിത്തതയോടെ ഇടപെടണമെന്നതിനെക്കുറിച്ച് ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരായ ഷറഫുദ്ധീൻ വൈ. പി, രാജൻ. പി കെ എന്നിവർ വിശദമായ ക്ലാസെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ ജീവനുകൾ എങ്ങനെയൊക്കെ കാത്തു രക്ഷിക്കാമെന്ന് അവർ സന്നദ്ധപ്രവർത്തകർക്ക് മുന്നിൽ വരച്ചുകാട്ടി.

മഴ തകർത്തു പെയ്യുമ്പോഴും നാടിന്റെ ഹൃദയമിടിപ്പ് നിലക്കാതിരിക്കാൻ ജനപ്രതിനിധികളും സന്നദ്ധസേനയും കൈകോർത്ത് കാവലുണ്ടാകും. കാലവർഷത്തിന്റെ കറുത്ത മേഘങ്ങൾ ആകാശത്ത് ഉരുണ്ടു കൂടുമ്പോഴും നെഞ്ചുറപ്പുള്ള ഒരു കൂട്ടം മനുഷ്യർ നാടിന് കാവലായി ഉണ്ടെന്ന ഉറപ്പാണ് ഈ ജനകീയ കൂട്ടായ്മ നാടിന് നൽകുന്നത്. വൈസ് പ്രസിഡന്റ്‌ സുജ ടോം അധ്യക്ഷയായി.

സെക്രട്ടറി അൻസു. ഒ സ്വാഗതം പറഞ്ഞു.സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേർസൺമാരായ കസ്ന ഹമീദ്, അഹമ്മദ്‌കുട്ടി. പി, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ കെ. വി നിയാസ്, എസ്.എ നാസർ, ടി.പി ഷറഫുദീൻ, മുഹമ്മദ് യൂസഫ് , സുഹാസ് , കുട്ടിഹസ്സൻ പരവരിയിൽ, ജൂമൈല എം.പി, ഹസീന പുതിയോട്ടിൽ, ഷീജ ടീച്ചർ,പ്രേമ ടീച്ചർ, സുസ്മിന ,സിസിന,അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗ്ഫൂർ,നന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com