LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നാടിന് അഭിമാനമായി മാറിയ യൂസുഫിനെ ആദരിച്ചു.

തിരുവമ്പാടി: 2025-ലെ ഏറ്റവും മികച്ച പ്ലേറ്റ്‌ലെറ്റ് ഡൊണേഷനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ യൂസുഫ് ചെരങ്ങാതൊടിയെ ആദരിച്ചു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ, എസ് വൈ എസ് ഓമശ്ശേരി സോൺ സാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് യൂസുഫിനെ ആദരിച്ചത്.തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിം യൂസുഫിന് മെമന്റോ നൽകി ആദരിച്ചു.

സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച യൂസുഫ് ചെരങ്ങാതൊടിയുടെ നേട്ടം നാടിന് വലിയൊരു അഭിമാനമാണെന്ന് ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രോഗ്രാം സമിതി ചെയർമാൻ ജുനൈദ് ജൗഹരി നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ മദനി തിരുവമ്പാടി പ്രാർത്ഥന നിർവഹിച്ചു.എസ്.എസ്.എഫ് കേരള സെക്രട്ടറി സി.എ അഹ്മദ് റാസി സന്ദേശ പ്രഭാഷണം നടത്തി.എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി ചെറുവാടി ,കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മുഹമ്മദ്‌ വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്ഹാഖ് അമ്പലക്കണ്ടി,എസ്.വൈ.എസ് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി റഫീഖ് സഖാഫി,സെക്രട്ടറി യു കെ ഹാരിസ് സഖാഫി കരീറ്റിപ്പറമ്പ്, എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി,എന്നിവർ സംബന്ധിക്ച്ചു.പ്രോഗ്രാം സമിതി കൺവീനർ കൗസർ വെളിമണ്ണ സ്വാഗതവും ഡിവിഷൻ സെക്രട്ടറി മുബഷിർ സഖാഫി വെസ്റ്റ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com