LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പരിസ്ഥിതി ദിനാചരണവുമായി സജീവമായി സീനിയർ ചേംബർ.

തിരുവമ്പാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ സ്നേഹ ലീജിയന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലും കുടുംബാരോഗ്യ കേന്ദ്രത്തിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ദിനാചരണം അർത്ഥവത്താക്കിയത്.തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ സി.ഐ. ബൈജുവും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർ.എം.ഒ. ഡോക്ടറും വൃക്ഷത്തൈകൾ നട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി വരും ദിവസങ്ങളിലും ബോധവൽക്കരണ – പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് പി.ടി. ഹാരിസ്, അന്തർദേശീയ കോ-ഓർഡിനേറ്റർ ഡോ. പി.എ. മത്തായി, സെക്രട്ടറി ജോളി എ.എസ്., ട്രഷറർ ആന്റണി സി.കെ., രാജു ജോസഫ്, സണ്ണി തോമസ്, മാത്യു പടവിൽ, ബെന്നി പോൾ, പോൾ ജേക്കബ്, ജയരാജ്, ദീപു ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ജൂലൈ 10 വരെ നീളുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് സീനിയർ ചേംബർ ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളെ ഹരിതാഭമാക്കുക, മികച്ച ഹരിത വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുക, കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് പി.ടി. ഹാരിസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com