KOODARANCHILOCAL NEWSNews

പ്രിയദർശിനി ബസ് സർവീസിന് സ്വീകരണം നൽകി.

കോടഞ്ചേരി : വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശനി പദ്ധതിയുടെ ബസ് സർവീസിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി.രാവിലെ പഞ്ചായത്ത് അധികൃതരും വ്യാപാരികളും നാട്ടുകാരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

കോടഞ്ചേരിയിൽ നിന്ന് തെയ്യപ്പാറ വഴി താമരശ്ശേരിക്ക് സർവീസ് നടത്തുന്ന ബസ്സിലെ യാത്രക്കാർക്കും ജീവനക്കാർക്കും മധുരം നൽകിയാണ് സ്വീകരിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പസസിഡണ്ട് അലക്സ്‌ തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി എന്നിവർ നേതൃത്വം നൽകി.ആദ്യ സർവീസിൽ യാത്ര ചെയ്യുന്നതിനായി നിരവധി സ്ത്രീകളും എത്തിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com