
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ സി കെ കാസിം നിർവ്വഹിച്ചു.പരിപാടിയിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി മുഖ്യ അതിഥിയായിരുന്നു.മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർവത്സൻ മഠത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ സി പി ജംഷീന അധ്യക്ഷയായി.പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, എം പി ടി എ വൈസ് പ്രസിഡൻ്റ് പങ്കജം, റോട്ടറി ക്ലബ്ബ് ഇൻ്റർനാഷണൽ ചെയർമാൻ അനിൽകുമാർ ,പൂർവ്വ വിദ്യാർത്ഥി പ്രസിഡൻ്റ് രാജേശൻ വെള്ളാരം കുന്നത്ത്, എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ എം എൽ എ സി കെ കാസിം, മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി എന്നിവർ ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.ചടങ്ങിൽ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ സി എം മനോജ് നന്ദി പറഞ്ഞു.



