KODANECHERYLOCAL NEWSNews

കൈകോർക്കാം അവർക്കായി; ഭിന്നശേഷിക്കാർ നിർമ്മിച്ച കുടകളുടെ വിപണിയുമായി എൻഎസ്എസ്.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ദിനത്തോടനുബന്ധിച്ച് “കൈകോർക്കാം അവർക്കായി” എന്ന സാമൂഹിക സേവന പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികൾ നിർമ്മിച്ച കുടകളും പരിസ്ഥിതി സൗഹൃദ സീഡ് ബോൾ പേനകളും വിൽപ്പന നടത്തി അവരുടെ ഉപജീവനത്തിന് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഭിന്നശേഷിക്കാരനായ സുനേഷ് തിരുവമ്പാടി നിർമ്മിച്ച കുടകളാണ് എൻഎസ്എസ് വളണ്ടിയർമാർ വിൽപ്പനയ്ക്കായി ഒരുക്കിയത്. പ്ലസ് വൺ പ്രവേശന നടപടികൾക്കായി സ്കൂളിലെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയോട് മികച്ച പ്രതികരണം കാഴ്ചവെച്ച് സംരംഭത്തെ വിജയകരമാക്കി.മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി. അധ്യക്ഷയായ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളായ ബിബിനും സാജിയും ആദ്യ വിൽപ്പന ഏറ്റുവാങ്ങി.

എൻഎസ്എസ് വളണ്ടിയർ ലീഡർ ആൻ മരിയ ജസ്റ്റിൻ നന്ദി രേഖപ്പെടുത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിന് ഇത്തരം സംരംഭങ്ങൾ വലിയ പ്രചോദനമാണെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com