LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ പുതിയ പാക്കേജുകൾ തിരുവമ്പാടിക്ക് സമർപ്പിക്കും; സി കെ കാസിം എം.എൽ.എ.

കൈതപ്പൊയിൽ: വരാൻ പോകുന്ന സർക്കാരിന്റെ ബജറ്റിലും ഭാവി പ്രവർത്തനങ്ങളിലും നൂതനമായ പദ്ധതികൾ വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ ഊന്നൽ നൽകി തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും തന്നെ വോട്ട് ചെയ്തു തിരഞ്ഞെടുത്ത ജനങ്ങൾക്ക് തന്റെ പ്രവർത്തനങ്ങളിലൂടെ നന്ദി അറിയിക്കുമെന്നും തിരുവമ്പാടി എം എൽ എ സി കെ കാസിം പ്രഖ്യാപിച്ചു.

കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്‌ കൈതപൊയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായ അഭിനന്ദനം 2026 ന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷക്കാലമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കലാ കായിക മേഖലകളിൽ സുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ദിവ്യ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,.ക്ലബ്‌ പ്രസിഡന്റ്‌ നാസർ തള്ളാശേരി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ ആർ കെ ഷാഫി സ്വാഗതം പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അംബിക മംഗലത്ത് മുഖ്യഥിതിയായി.

കോടഞ്ചേരി പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ അഷ്‌റഫ്‌ ടി ടി, സമീർ പുളിക്കത്തൊടി, സി എ മുഹമ്മദ്‌, കെ സി മുഹമ്മദ്‌ ഹാജി, സി കെ ബഷീർ, വി കെ കാദർ, പി ജാഫർ, സുബൈർ ടി കെ, കെ സി ശിഹാബ് സുഹൈൽ വേഞ്ചേരി, ഷഫീഖ് എ കെ ബഷീർ എ പി ഷൈജൽ വേഞ്ചേരി, മനാഫ് ആർ കെ, ഷൈജൽ എ. എ പി മുഹമ്മദ്‌, സിദ്ധീഖ് കെ, റഷീദ് ഇ, എന്നിവർ സംസാരിച്ചു ക്ലബ്‌ സെക്രട്ടറി മുജീബ് പി എസ് നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com