
മുക്കം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഡിവൈഎഫ്ഐ മൈസൂർമല യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. പാറത്തോട് അങ്ങാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് അമലിന്റെ അധ്യക്ഷതയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുബീന എം.കെ, ഡിവൈഎഫ്ഐ കാരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി ശ്യാം കിഷോർ, കെ.പി വിനു, ഐവിൻ ദാസ്, അനന്ദു ശ്രീകുമാർ, സബൂറ, ഐഷാലത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.പഠനത്തിലും മറ്റ് മേഖലകളിലും മികവ് തെളിയിക്കുന്നവരെ ആദരിക്കുന്നത് യുവജനങ്ങൾക്ക് പ്രചോദനമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സുനീഷ് കെ സ്വാഗതവും ബിനീഷ് സി.കെ നന്ദിയും പറഞ്ഞു



