KARASSERYLOCAL NEWS

കറുത്തപറമ്പിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ റോഡിൽ വീട്ടുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മലർവാടി വീട്ടിൽ വിജയന്റെ ഉടമസ്ഥതയിലുള്ള കിണറാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വൻ ശബ്ദത്തിൽ ഇടിഞ്ഞത്.ഏകദേശം 14 കോൽ ആഴമുള്ള കിണറാണിത്. കിണറിൽ ഇറക്കിയിരുന്ന കോൺക്രീറ്റ് റിങ്ങുകൾ പൂർണമായും പൊട്ടി താഴേക്ക് പതിച്ചു.അപകടസമയത്ത് കിണറിന്റെ പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.അബ്ദുൽ അക്ബറിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com