തിരുവമ്പാടിയിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സി.കെ. കാസിം എം.എൽ.എ; വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം.

തിരുവമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തി സി.കെ. കാസിം എം.എൽ.എ. മണ്ഡലത്തിലെ വിവിധ ജനവാസ മേഖലകളിലും ടൗണുകളിലും എത്തിയ എം.എൽ.എയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകരും ജനങ്ങളും ചേർന്ന് നൽകിയത്.പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ നിന്ന് ആരംഭിച്ച പര്യടനം ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പള്ളിപ്പടി, മേലേ പൊന്നാങ്കയം, പൊന്നാങ്കയം, പുന്നക്കൽ ടൗൺ, അത്തിപ്പാറ, തമ്പലമണ്ണ, ചേപ്പിലംകോട്, തിരുവമ്പാടി ടൗൺ, മറിയപ്പുറം, മിൽമുക്ക്, താഴെ തിരുവമ്പാടി, മരക്കാട്ട് പുറം, തൊണ്ടിമ്മൽ എന്നിവിടങ്ങളിൽ സമാപിച്ചു
വികസനകാര്യങ്ങളിൽ പാർട്ടി ഭേദമന്യേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും മണ്ഡലത്തിന്റെ പുരോഗതിക്കായി ജനപ്രതിനിധി എന്ന നിലയിൽ സജീവമായി ഇടപെടുമെന്നും വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് എം.എൽ.എ പറഞ്ഞു.യു.ഡി.എഫ് നേതാക്കളായ ബാബു കെ. പൈക്കാട്ടിൽ, മോയിൻ കാവുങ്കൽ, ടി.ജെ. കുര്യാച്ചൻ, സുന്ദരൻ എ. പ്രണവം, ജിതിൻ പല്ലാട്ട്, പി.ആർ. അജിത, മനോജ് വാഴേപറമ്പിൽ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാ തെരുവിൽ, അസ്‌കർ ചെറിയമ്പലം, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ബിന്ദു ജോൺസൺ, ബിജു എണ്ണാർ മണ്ണിൽ, ബിജു പുരയിടത്തിൽ, പി.എം. മുജീബ് റഹ്‌മാൻ, ഷൗക്കത്തലി കൊല്ലളത്തിൽ, ടി.എൻ. സുരേഷ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.



