KOODARANCHILOCAL NEWSNews

മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടി: കക്കാടംപൊയിലിൽ കൈറ്റ് ഫെസ്റ്റ് ജൂലൈ 19ന് .

കുടരത്തി:മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പന്ത്രണ്ടാം പതിപ്പിന് മുന്നോടിയായി കോഴിക്കോട് കക്കാടംപൊയിലിൽ വർണ്ണാഭമായ കൈറ്റ് ഫെസ്റ്റ് ഒരുങ്ങുന്നു. ജൂലൈ 19, 2026 ഞായറാഴ്ചയാണ് പരിപാടി.കേരള ടൂറിസം, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS), DTPC കോഴിക്കോട്, LSGD എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റായാണ് ഇത് നടത്തുന്നത്.

ആകാശം വർണ്ണമാകുംകക്കാടംപൊയിലിലെ മലനിരകൾക്ക് മുകളിൽ വ്യത്യസ്ത രൂപങ്ങളിലുള്ള നൂറുകണക്കിന് പട്ടങ്ങൾ ഒരുമിച്ച് പറക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പന്ത്രണ്ടാം പതിപ്പ് നടക്കുക. അതിന് മുന്നോടിയായി നടക്കുന്ന കൈറ്റ് ഫെസ്റ്റ് കക്കാടംപൊയിലിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com