KOODARANCHILOCAL NEWS

കക്കാടംപൊയിലിൽ വെച്ച് ‘മഴ നടത്തം’ സംഘടിപ്പിക്കുന്നു

കൂടരഞ്ഞി: പ്രകൃതിയുടെ മനോഹാരിതയും കോടമഞ്ഞും കുളിർകാറ്റും തൊട്ടറിഞ്ഞ് ഒരു മഴ നടത്തം ആഗ്രഹിക്കുന്നവർക്കായി സുവർണ്ണാവസരമൊരുങ്ങുന്നു. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായാണ് കക്കാടംപൊയിലിൽ വെച്ച് ‘മഴ നടത്തം’ സംഘടിപ്പിക്കുന്നത്.
വരുന്ന ജൂലൈ 12 (12/07/2026) ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. കക്കാടംപൊയിൽ താഴെ കക്കാട് പ്രവർത്തിക്കുന്ന കക്കാടംപൊയിൽ റിസോർട്ടാണ് സ്റ്റാർട്ടിങ് പോയിന്റ്.
ബഹുമാനപ്പെട്ട എം.എൽ.എ. സി. കെ. കാസിം പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മഴയുടെയും പ്രകൃതിയുടെയും ഭംഗി ആസ്വദിച്ച് ഒപ്പം നടക്കാൻ താല്പര്യമുള്ള എല്ലാ പ്രകൃതിസ്നേഹികളെയും സംഘാടകർ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് 1 മണിക്ക് തന്നെ കക്കാടംപൊയിൽ റിസോർട്ടിൽ എത്തി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com