ആശാ വർക്കർമാർക്ക് ഹോണറേറിയം വർധിപ്പിച്ചത് സ്വാഗതാർഹം: ഐ.എൻ.ടി.യു.സി.

തിരുവമ്പാടി : ആശാ വർക്കർമാർക്ക് പ്രതിമാസ ഹോണറേറിയം 3,000 രൂപ വർധിപ്പിക്കുകയും പെർഫോമൻസ് ഇൻസെന്റീവ് മാനദണ്ഡം ഒഴിവാക്കി സർക്കാർ അനുവദിക്കുന്ന മുഴുവൻ ഹോണറേറിയവും ഉറപ്പാക്കുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഐ.എൻ.ടി.യു.സി ആശാ വർക്കേഴ്സ് യൂണിയൻ തിരുവമ്പാടി നിയോജകമണ്ഡലം സമ്മേളനം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് ടി. നുസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എം. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി റെജി തമ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ കാഞ്ചന ഷാജിയെ പ്രസിഡന്റായും അജ്ന പി. പുത്തൻപുരയിൽ വൈസ് പ്രസിഡന്റായും പി.എസ്. ജയശ്രീ സെക്രട്ടറിയായും പുഷ്പ എൻ. നെടുമങ്ങാട് ഖജാൻജിയായും തെരഞ്ഞെടുത്തു.



