KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരവഞ്ഞിവാലിയുടെ ആതിഥ്യത്തിൽ മനം നിറഞ്ഞ് പട്ടാമ്പി ഫാം ടൂർ ഗ്രൂപ്പ്.

കോടഞ്ചേരി:പട്ടാമ്പി ബ്ലോക്കിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ വൃന്ദ കെ യുടെ നേതൃത്വത്തിൽ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കാൻ എത്തിയ കർഷകരുടെ പഠന സംഘം കോടഞ്ചേരി കണ്ണോത്ത് കൃഷി വകുപ്പിൻ്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്ന തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, സണ്ണി കുമ്പിളുങ്ങിലിന്റെ ഏദൻ ഗാർഡൻസ്, നെല്ലിപ്പൊയിലിൽ വികാസ് തയ്യാറാക്കി വരുന്ന ബേർഡ്സ് പാർക്ക്, ബീന അജു വിന്റെ താലോലം പ്രൊഡക്ട്സ്, പുല്ലൂരാംപാറ കർഷക ശ്രീ സാബു ജോസഫിൻ്റെ തറക്കുന്നേൽ അഗ്രോ ഗാർഡൻ തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തി. അമ്പത്തൊന്നംഗ പഠന സംഘം കോടഞ്ചേരി പുലിക്കയത്ത് നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പും സന്ദർശിച്ചാണ് മടങ്ങിയത്. മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി ഭാരവാഹിയും ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവലിന്റെ നേതൃത്വത്തിൽ സന്ദർശകരെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.നേരിയ സന്ദേഹത്തോടെ പഠന യാത്രക്കായി എത്തിയ സംഘം തങ്ങൾക്ക് ലഭിച്ച സമഗ്രമായ കാർഷിക പഠന അനുഭവങ്ങളിലും മികച്ച ആതിഥേയത്വത്തിലും ഏറെ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com