
തിരുവമ്പാടി : സമൂഹത്തിൻ്റെ നന്മമാത്രം നോക്കി പൊതു പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് ബേബി കാരക്കാട്ടെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജെ. റോയി അനുസ്മരിച്ചു.
ബേബി കാരക്കാടിനെ അനുസ്‌മരിക്കാൻ തിരുവമ്പാടി കേരളാ കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡൻ്റ് ജോണി പ്ലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ടി. എം. ജോസഫ്,
കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് സാലിഹ് കൂടത്തായി,
കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജെയിംസ് വേളാശ്ശേരി, ജോസ് പാലിയത്ത്, ജോസ് ഞാവള്ളിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ, മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് പി. ജോസ് തേനേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.



