LOCAL NEWS

ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവമ്പാടി:എസ്എൻഡിപി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.2026 ആഗസ്റ്റ് 12ന് കാലത്ത് 5 മണി മുതൽ ബലിതർപ്പണം ആരംഭിക്കുന്നതാണ്.ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും കാർമികത്വത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടത്തപ്പെടും. നൂറുകണക്കിന്  ഭക്തജനങ്ങൾക്ക്‌  ബലിതർപ്പണം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.ബലിതർപ്പണത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നമസ്കാരഊട്ട് പിതൃപൂജ
തിലഹോമം കൂട്ടനമസ്കാരം എന്നീ പ്രത്യേക പൂജകളും ഭക്തർക്ക് നടത്താവുന്നതാണ്. ബലിതർപ്പണത്തിനായി ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ബലിതർപ്പണത്തിനുശേഷം പ്രഭാത ഭക്ഷണവും  ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com