LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓണം കർഷക ചന്ത: ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ക്ഷണിച്ചു; തിരുവമ്പാടി കൃഷി ഭവൻ

തിരുവമ്പാടി: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നടത്തുന്ന കർഷക ചന്ത വിജയകരമായി സംഘടിപ്പിക്കുന്നതിനായി പ്രാദേശിക കർഷകരിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ക്ഷണിച്ചു. തിരുവമ്പാടി കൃഷി ഭവന്റെ നേതൃത്വത്തിലാണ് ചന്ത പ്രവർത്തിക്കുക.​വിൽപ്പനയ്ക്കായി പച്ചക്കറികൾ, നേന്ത്രവാഴ, പഴവർഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, മറ്റ് കാർഷികോല്പന്നങ്ങൾ എന്നിവ കൈവശമുള്ള കർഷകർ എത്രയും വേഗം വിവരങ്ങൾ അറിയിക്കണമെന്ന് കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.​കർഷകർക്ക് വാട്സ്ആപ്പ് വഴിയോ നേരിട്ടോ കൃഷിഭവൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേനയോ വിവരങ്ങൾ കൈമാറാവുന്നതാണ്.​രാജേഷ് കെ (അഗ്രികൾച്ചറൽ അസിസ്റ്റന്റ്): 97457 91996​കൃഷി ഓഫീസർ, തിരുവമ്പാടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com