ലഹരി വിരുദ്ധ ചിത്രം “ഡെയ്ഞ്ചറസ് വൈബ്”മുക്കത്ത് പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു

മുക്കം:ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും,കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം “ഡെയ്ഞ്ചറസ് വൈബ്” മുക്കം പിസി തിയേറ്ററിൽ പ്രദർശിപ്പിച്ചു.ഫൈസൽ,ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത “ഡെയ്ഞ്ചറസ് വൈബിൻ്റെ” മുക്കത്തെ പ്രദർശനോൽഘാടനം എംഎൻ. കാരശ്ശേരി നിർവ്വഹിച്ചു.കാഞ്ചനമാല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദിനി,ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എംകെ.നദീറ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ,കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി.അബ്ദുൽ അക്ബർ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ദീപു പ്രേംനാഥ്,പിടി.ബാബു,എവി.സുധാകരൻ,എപി മുരളീധരൻ,സംവിധായകൻ ഫൈസൽ ഹുസൈൻ,സലാം ലെൻസ് വ്യൂ,സജ്ജു ഫിലിപ്പ്,പ്രഫ.രാജശേഖരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.



