News

കോടഞ്ചേരി അങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിയിൽ എൽപി സ്കൂളിന്റെ താഴെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കാറിനു മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഡ്രൈവർ ഇറങ്ങി മാറിയതിനാൽ അപകടം ഒഴിവായി. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

സമീപത്തെ കച്ചവടക്കാർ ഓടിവന്ന് വെള്ളം കോരി ഒഴിച്ചും, എൽപി സ്കൂളിൽ നിന്നും സമീപത്തെ ഫെഡറൽ ബാങ്കിൽ നിന്നും രണ്ടു ഫയർ ബീറ്റർ ഉടൻ കൊണ്ടുവന്നുമാണ് തീ അണച്ചത്.
മലപ്പുറം വേങ്ങരയിൽ നിന്ന് നോളജ് സിറ്റിയിലേക്ക് പോകുന്ന യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com