LOCAL NEWS

തിരുവമ്പാടിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ; പൊതുമരാമത്ത്മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. സി.കെ കാസിം എം എൽ എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ്
മന്ത്രി പി.കെ ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കിഫ്ബി പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ ഉടൻ പൂർത്തിയാക്കേണ്ടത് അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കാനും മറ്റുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പ് പാലം, റോഡ് വിഭാഗത്തിലേയും കിഫ്ബി ഉദ്യോഗസ്ഥരും പങ്കെടുത്തു. നിലവിൽ മണ്ഡലത്തിലെ പല പ്രവൃത്തികളും ഇഴഞ്ഞ് നീങ്ങുന്നതായുള്ള ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സി കെ കാസിം എം എൽ എ യുടെ ഇടപെടലിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നത്. ഇത് മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ വേഗത്തിലാക്കാൻ സഹായിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com