KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കുമ്പാറ ടൗണിൽ ഓഗസ്റ്റ് 15-ന് 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു..

കൂടരഞ്ഞി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം കുമ്പാറ ടൗണിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ സക്കീന സലീമിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.2026 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9:00 മണിക്ക് കുമ്പാറ ടൗണിൽ വെച്ചാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും വിളിച്ചോതുന്ന ഈ ആഘോഷവേളയിൽ ദേശീയ പതാക ഉയർത്തലും,, സ്വാതന്ത്ര്യദിന സന്ദേശം കൈമാറലും, തുടർന്ന് സ്നേഹമധുര വിതരണവും ഉണ്ടായിരിക്കുന്നതാണ്.മുൻകാലങ്ങളിൽ വ്യാപാരികളും നാട്ടുകാരും മാത്രമായിരുന്നു ദേശീയ പതാക ഉയർത്തലും സന്ദേശം കൈമാറലും, അതിനൊരു മാറ്റമായി എല്ലാവരും ചേർന്നു കൊണ്ടാണ് ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എല്ലാവരെയും പ്രത്യേകമായി സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.നാടിന്റെ ഈ വലിയ ആഘോഷത്തിൽ എല്ലാ പ്രിയപ്പെട്ട നാട്ടുകാരും പങ്കെടുത്ത് പരിപാടി വൻ വിജയമാക്കണമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ (സക്കീന സലീം) സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com