LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആറ്റുപുറം ഉന്നതിയിലെ വീടുകൾ എം.എൽ.എ സന്ദർശിച്ചു

മുക്കം : നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുകയും കുടുംബങ്ങൾ ആശങ്കയിൽ കഴിയുകയും ചെയ്യുന്ന മുക്കം നഗരസഭയിലെ ആറ്റുപുറം ഉന്നതിയിലെ വീടുകൾ തിരുവമ്പാടി എം.എൽ.എ സി കെ കാസിം സന്ദർശിച്ചു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയിൽ ഉന്നതിയിലെ നാല് സ്‌ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഭൂമി വിണ്ടു കീറുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിൽ സംഭവിച്ച മണ്ണിടിച്ചിലിന്റെ തുടർച്ചയായി ഈ വർഷവും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ജനങ്ങൾ ഏറെ ഭീതിയിലാണ്. ഉന്നതിയിൽ വീടുകൾ അടിയന്തിരമായി സുരക്ഷാഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ കണക്കുപറമ്പ് ഡിവിഷൻ കൗൺസിലർ എ.പി മുഹമ്മദ് നസീമിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ എം.എൽ.എ ക്ക് നിവേദനം നൽകി. മുക്കം നഗരസഭ, കോഴിക്കോട് തഹസിൽദാർ, ദുരന്ത നിവാരണ വകുപ്പ് ജില്ലാ മേധാവി, ജില്ലാ കളക്ടർ എന്നിവർക്ക് കൗൺസിലറും പ്രദേശവാസികളും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com