KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വട്ടച്ചിറ ഉന്നതിയിൽ അനുവദിച്ച സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം സി.കെ കാസിം എംഎൽഎ നിർവഹിച്ചു.

കോടഞ്ചേരി:കേരള സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഗോത്രവർഗ ഉന്നതിയായ കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ഉന്നതിയിൽ അനുവദിച്ച സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി മണ്ഡലം എം.എൽ.എ. സി.കെ കാസിം നിർവഹിച്ചു. ഊരു മൂപ്പൻ വി.കെ അയ്യപ്പന് ആദ്യവിൽപന നടത്തിക്കൊണ്ട് റേഷൻ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജനപ്രതിനിധികളായ ബാബു പട്ടരാട്ട്, സി.കെ.ചന്ദ്രൻ, ജിജി എലിവാലുങ്കൽ, മിനി സണ്ണി, റിയാനാസ് സുബൈർ, ബേബി വളയത്തിൽ,ജോബി ഇലന്തൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനു പാലത്തറ, കെ.എം.ബഷീർ, ജയ്സൺ മേനാക്കുഴിയിൽ, വർഗീസ് പുത്തൻപുരയിൽ, സലീം പുല്ലടി, റോസ്ലി മാത്യു, ടി.എം. പൗലോസ്, പ്രസാദ് മംഗലത്ത്, ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസർ ശശി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സി. സന്തോഷ് സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ കെ. നൗഫൽ നന്ദിയും അറിയിച്ചു. പ്രസ്തുത പദ്ധതി പ്രകാരം വട്ടച്ചിറ ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ സൗജന്യമായി ഉന്നതിയിൽ എത്തിച്ച് നൽകുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com