ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് എന്റെ മുക്കം.

മുക്കം : എന്റെ മുക്കത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മുക്കം മിനി പാർക്കിൽ വച്ച് പ്രൗഢമായി നടന്നു. ചടങ്ങിൽ എന്റെ മുക്കം രക്ഷാധികാരി മുരളീധരൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു.എന്റെ മുക്കം പ്രസിഡന്റ് ജാബി മുക്കം ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ അഷ്ക്കർ സർക്കാർ ഏവർക്കും സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..മുക്കം നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി,ഷീജ മണാശ്ശേരി,എന്റെ മുക്കം ജനറൽ സെക്രട്ടറി നസീർ എം.ബി.,ട്രഷറർ രജീഷ്, സന്നദ്ധ സേന ചീഫ് സജീഷ് കറുത്തപറമ്പ്, ഷീജ മണാശ്ശേരിഎം.കെ. മമ്മദ്, ചാലിയാർ അബ്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രദേശവാസികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.



