KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കർഷക ദിനാചരണം നടത്തി.

കൂടരഞ്ഞി : ശ്രേയസ് കോഴിക്കോട് മേഖല കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റോയ് ആക്കേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ റവ. ഫാ. തോമസ് മണ്ണിൽത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ശ്രേയസ് കുടുംബാംഗവും പഞ്ചായത്ത് പ്രതിനിധിയുമായ റോയ് ആക്കേലിനെ മികച്ച കർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചു. യുവകർഷകനായി അജു പ്ലാക്കാട്ടിനെയും സമ്മിശ്ര കർഷകനായി ജയിംസ് മുളഞാനാനിയെയും ആദരിച്ചു. ക്ഷീരകർഷകരായ തെക്കനാട്ടെ ജിനോയ്–ഷീന ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു.ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് ബിനു നിരപ്പേൽ, സെക്രട്ടറി സജി, വൈസ് പ്രസിഡന്റ് ഷൈജു കോയിനിലം, കമ്മിറ്റി അംഗങ്ങളായ ജോമ, ഷൈനി, മിനി, ഷിജി, സജി എന്നിവർ ആശംസകൾ നേർന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com