KERALA NEWS

‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’: അടിയന്തര ഘട്ടങ്ങളിൽ തൽക്ഷണം സഹായം കണ്ടെത്താം

തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൾ-ആപ്പ്’ (Pol-App) പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നു. ആപ്പിലെ ഏറ്റവും ജനപ്രിയമായ സേവനങ്ങളിലൊന്നാണ് ‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’ (Nearest Police Station).
മൊബൈൽ ഫോണിലെ ജി.പി.എസ് (GPS) ലൊക്കേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഉപയോക്താവ് നിലവിൽ നിൽക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് തൽക്ഷണം കണ്ടെത്താൻ ഇതുവഴി സാധിക്കും. അപരിചിതമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴോ അടിയന്തര സാഹചര്യങ്ങളിലോ ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നമ്മളുള്ളതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

പ്രധാന വിവരങ്ങൾ കൈയെത്തും ദൂരത്ത്
ബന്ധപ്പെടാനുള്ള നമ്പറുകൾ: സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO), സബ് ഇൻസ്പെക്ടർ (SI), സ്റ്റേഷൻ ലാൻഡ്‌ലൈൻ എന്നിവരുടെ ഫോൺ നമ്പറുകളും ഔദ്യോഗിക ഇമെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്.
വഴി അറിയാൻ റൂട്ട് മാപ്പ്: ഗൂഗിൾ മാപ്പുമായി (Google Maps) ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിലവിലെ സ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴി തൽസമയം കാണിച്ചുതരുന്നു.
എങ്ങനെ ഉപയോഗിക്കാം?
മൊബൈൽ ഫോണിലെ ലൊക്കേഷൻ (GPS) ഓൺ ചെയ്ത ശേഷം പോൾ-ആപ്പ് തുറന്ന് ‘Nearest Police Station’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
സാധാരണക്കാർക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും പോൾ-ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com