
തിരുവമ്പാടി:കേരള കൃഷി വകുപ്പും തിരുവമ്പാടി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഓണ സമൃദ്ധി 2026- കർഷക ചന്ത നാളെ (22/8/2016)- ശനിയാഴ്ച മുതൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിക്കും. രാവിലെ 9.30 തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം എൽ എ സി കെ കാസിം ഉദ്ഘാടനം നിർവഹിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മൊത്ത വിപണി വിലയെക്കാൾ 10% കൂടുതൽ നൽകിയും ഉപഭോക്താക്കൾക്ക് വിപണി വിലയുടെ 30% വരെ കുറച്ചും വില്പന നടത്തുന്നു. നമ്മുടെ കർഷകരുടെ നാടൻ ഉത്പന്നങ്ങളായ
നേന്ത്രൻ
കിഴങ്ങു വർഗ്ഗങ്ങൾ
പച്ചക്കറികൾ
മൂല്യവര്ധിത ഉത്പന്നങ്ങൾ എന്നിവ സ്റ്റാളിൽ ഉണ്ടാകുമെന്ന് തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



