LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് ടി.പി. ജോയിയുടെ പേര് നൽകണം.

തിരുവമ്പാടി : സ്വന്തം സ്ഥലവും പണവും നൽകി മുന്നിട്ടിറങ്ങിയ തൊമരക്കാട്ടിൽ ടി.പി. ജോയിയുടെ ഇടപെടലാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിക്കുന്നതിന് പ്രധാനമായും സഹായകമായതെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. ടി.പി. ജോയിയുടെ സ്മരണ നിലനിർത്തുന്നതിനായി ഓപ്പറേറ്റിങ് സെന്ററിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് സംസ്ഥാന ഗതാഗത വകുപ്പിനോട് വീ വൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സംഘടിപ്പിച്ച ടി.പി. ജോയി അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.മലയോര മേഖലയിലെ ജനങ്ങൾ നേരിട്ടിരുന്ന പ്രധാന ദുരിതങ്ങളിലൊന്നായ യാത്രാക്ലേശത്തിന് പരിഹാരമാകണമെന്ന ഏറെക്കാലത്തെ ആവശ്യത്തെ തുടർന്നാണ് തിരുവമ്പാടി ടൗണിൽ കെ.എസ്.ആർ.ടി.സി. ബസ് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിച്ചത്. നാടിന്റെ വികസനത്തിനും വളർച്ചയ്ക്കും വലിയ സഹായമായ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിൽ ടി.പി. ജോയി നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ബാബു കെ. പൈക്കാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com