LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കുടുംബശ്രീ ഓണച്ചന്തയ്ക്ക് മുക്കത്ത് തുടക്കമായി.

മുക്കം:ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണച്ചന്തയ്ക്ക് മുക്കത്ത് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി വിപണനമേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കുന്ന നാടൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾ, ഓർഗാനിക് വെളിച്ചെണ്ണ, ചിപ്സ്, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ,ധാന്യപ്പൊടികൾ, പലഹാരങ്ങൾ, മൺപാത്രങ്ങൾ, കൈത്തറി വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ വളപ്പിൽ ശിവൻ, കെ. രാജൻ, വി. ലീല, ജിജി ജയരാജ്, ബബിത മനോജ്, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളായ ധനിഷ, ജോഷില സന്തോഷ്, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com