KODIYATHOORLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂരിൽ നവചേതന പദ്ധതിക്ക് തുടക്കം

മുക്കം: പട്ടികജാതി ഉന്നതികളില്ല നിരക്ഷരത നിർമ്മാർജ്ജനത്തിനും മുതിർന്നവർക്ക് തുടർ പഠനത്തിനുമായി സാക്ഷരതാ മിഷൻ പട്ടികജാതി ഉന്നതികളിൽ ആരംഭിക്കുന്ന നവചേതന പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കവിത നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ഡയറക്ടർ ഡോക്ടർ എ.പി അഹമ്മദുൽ കബീർ മുഖ്യ പ്രഭാഷണം നടത്തി.ജില്ല സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ പി എൻ ബാബുആമുഖ പ്രഭാഷണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.അഹമ്മദ് കുട്ടി ,പഞ്ചായത്തംഗങ്ങളായഷീജ ടീച്ചർ, സി. ഹരീഷ്, ഹസീന പുതിയോട്ടിൽ, എന്നിവരും മുഹമ്മദ്, സുബിത എന്നിവരും സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 16 ഉന്നതികളിലാണ് ക്ലാസ്സ് നടക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com