LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
ടീംസ് ഓഫ് നെല്ലാനിച്ചാലിന്റെ സ്നേഹസന്ദേശ യാത്ര സംഘടിപ്പിച്ചു.

തിരുവമ്പാടി: സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും പ്രായാധിക്യവും അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി. കഴിഞ്ഞ ഏഴ് വർഷമായി നെല്ലാനിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റി ഓണത്തോടനുബന്ധിച്ച് ‘സ്നേഹസന്ദേശ യാത്ര’ സംഘടിപ്പിച്ചു.
എല്ലാ മാസവും കൃത്യമായി വീടുകളിൽ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇത്തവണ സൊസൈറ്റിയുടെ സഹായം ലഭിക്കുന്ന എല്ലാ ഭവനങ്ങളിലും ഓണക്കിറ്റുകൾ വിതരണം ചെയ്തു. അശരണരെയും വിഷമതകൾ അനുഭവിക്കുന്നവരെയും നേരിൽകണ്ട് അവരുടെ അവസ്ഥകൾ മനസ്സിലാക്കുകയും ആശ്വാസം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കരുതലിന്റെ ഈ യാത്ര സംഘടിപ്പിച്ചത്.


