LOCAL NEWS

തദ്ദേശ പൂക്കള മത്സരം: ഒന്നാം സ്ഥാനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി

കോഴിക്കോട് :വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങൾ മത്സരത്തിൽ പങ്കാളികളായി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപ്പറേഷനും മത്സരത്തിൽ പങ്കാളികളായി.

നിയോജക മണ്ഡല അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു മത്സരം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് മൊമെന്റോയും പ്രശസ്തി പത്രവും ലഭിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പൂക്കളങ്ങൾ ഒരുക്കിയത്.

വിവിധ മേഖലകളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ തദ്ദേശ സ്ഥാപനങ്ങൾ:

കുറ്റ്യാടി മണ്ഡലം: വേളം ഗ്രാമപഞ്ചായത്ത്, മണിയൂർ ഗ്രാമപഞ്ചായത്ത്, പുറമേരി ഗ്രാമപഞ്ചായത്ത്.

നാദാപുരം മണ്ഡലം: കാവിലുംപാറ ഗ്രാമപഞ്ചായത്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത്, വളയം ഗ്രാമപഞ്ചായത്ത്.

കൊയിലാണ്ടി മണ്ഡലം: പയ്യോളി നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, മൂടാടി ഗ്രാമപഞ്ചായത്ത്.

പേരാമ്പ്ര മണ്ഡലം: തുറയൂർ ഗ്രാമപഞ്ചായത്ത്, മേപ്പയൂർ ഗ്രാമപഞ്ചായത്ത്, അരിക്കുളം ഗ്രാമപഞ്ചായത്ത്.

ബാലുശ്ശേരി മണ്ഡലം: പനങ്ങാട് ഗ്രാമപഞ്ചായത്ത്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.

എലത്തൂർ മണ്ഡലം: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്.

കുന്ദമംഗലം മണ്ഡലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മാവൂർ ഗ്രാമപഞ്ചായത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത്.

കൊടുവള്ളി മണ്ഡലം: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്, നരിക്കുനി ഗ്രാമപഞ്ചായത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്.

തിരുവമ്പാടി മണ്ഡലം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.

വടകര മണ്ഡലം: ഏറാമല ഗ്രാമപഞ്ചായത്ത്, വടകര നഗരസഭ, വടകര ബ്ലോക്ക് പഞ്ചായത്ത്.

കോഴിക്കോട് കോർപ്പറേഷൻ , ജില്ലാ പഞ്ചായത്ത് എന്നിവ ഉൾപ്പെട്ട ബേപ്പൂർ നിയോജക മണ്ഡലം ക്ലസ്റ്ററിൽ: കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com