
മുക്കം: ഭോപ്പാലിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ച കാരമൂല സ്വദേശി യുവ ജവാൻ മിദ്‌ലാജിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.
മിദ്‌ലാജിന്റെ ഭൗതിക ശരീരം വിമാനമാർഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ശേഷം പ്രത്യേക ആംബുലൻസിൽ ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. സൈനിക അകമ്പടിയോടെ ഭൗതികശരീരം വഹിച്ച ആംബുലൻസും അനുബന്ധ വാഹനങ്ങളും നെല്ലിക്കാപറമ്പിലെത്തിയപ്പോൾ ജന പ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു
ദേശീയപതാകയിൽ പൊതിഞ്ഞ ഭൗതികശരീരത്തിന് സൈനികരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണറും ഔദ്യോഗിക ബഹുമതികളും നൽകി. കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ദേഹം നാടിൻറെ നാനാ തുറകിലുഉള്ളവർ അഞ്ചാഞ്ചി അർപ്പിക്കാൻ എത്തി. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിനൊപ്പം നാടും മിദ്‌ലാജിന് കണ്ണീരോടെ വിടചൊല്ലി. സൈനിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.



