LOCAL NEWS

കൂട്ടായ്‌മയുടെ പെരുമയിൽ പണിത ഇരുമ്പകം പാലം ഇനി ഓർമ്മ

തിരുവമ്പാടി കുടിയേറ്റ ജനത കൂട്ടായ്മയുടെ പെരുമയിൽ തീർത്ത ഇരുമ്പകം പാലം ഇനി ഓർമ്മ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാം പാറ-എടത്തറ-മറിപ്പുഴ റോഡിന്റെ ഭാഗമായി പുത്തൻപാലം പണിയുന്നതിനായി ഇരുമ്പകം പാലം പൊളിച്ചുനീക്കി. 60 വർ ഷത്തോളം പഴക്കമുണ്ട് പാലത്തിന്. 1965-ൽ പുല്ലൂരാംപാറ ഇടവക വികാരി ഫാ. അഗസ്റ്റിൻ കീലത്തിന്റെ നേതൃത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ യായിരുന്നു ഇരുമ്പകം, കാളി യാമ്പുഴ പാലങ്ങളുടെ നിർമാണത്തിന്റെ തുടക്കം. സർക്കാർ സഹായം കാത്തുനിൽക്കാതെ നാട്ടുകാരുടെ അധ്വാനശക്തി മൂലധനമാക്കി 1969-ൽ പാലം യാഥാർഥ്യമാക്കി. പുല്ലൂരാപാറ പള്ളിയിൽ തടിച്ചുകൂടിയ വിശ്വാ സികൾ ജാഥയായെത്തി കല്ലുചുമന്ന് പങ്കാളികളായി. ഗതാഗതസൗകര്യമൊരുക്കുന്നതിനായി ഒരുനാടിന്റെ അസാധാരണ ഒത്തൊരുമ മാധ്യമങ്ങളിലൂടെ അറിഞ്ഞ് അന്നത്തെ കോഴി ക്കോട് കളക്ടർ എം. കാളീശ്വരൻ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരോടൊപ്പം അദ്ദേഹവും കല്ലുചുമക്കാൻ കൂടിയതും പഴമ ക്കാർ ഓർക്കുന്നു.

പാലം പുനർനിർമിക്കുന്നതി നാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവമ്പാടി-വഴിക്കടവ്-പു ന്നക്കൽ-പൊന്നാ ങ്കയം വഴിയും തിരിച്ചും യാത്രചെയ്യണം. താത്കാലിക നടപ്പാലം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com