LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്, സി.എ.ഡബ്ല്യു.എ, മിഷൻ റാബിസ്,എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കുറ്റി ഗവൺമെൻ്റ് എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പേവിഷ ബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. “പേവിഷ മുക്ത കേരളം”പദ്ധതിയുടെ  ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി എ പ്രസിഡൻ്റ് വി.ഷംലൂലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ റോബിൻ സി ബാബു ക്ലാസ് നയിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങൾ,പ്രതിരോധ മാർഗങ്ങൾ,മൃഗങ്ങളുടെ കടിയേറ്റാൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ,വാക്സിനേഷൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. തെരുവ് നായ്ക്കളിൽ നിന്നും വളർത്ത് മൃഗങ്ങളിൽ നിന്നും സ്വയം പരിരക്ഷ രീതികളെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ക്ലാസ് ഉപകരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക  ഷൈജ, അധ്യാപകരായ  ധധ്യശ്രീ, സഫിയ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com