LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് ബാഖിയാത്തു സ്വാലിഹാത്ത് മീലാദ് സമ്മേളനം: സമാപന ഹുബ്ബു റസൂൽ സമ്മേളനം ഇന്ന് ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും

മുക്കം: തൂങ്ങാംപുറം ബാഖിയാത്തു സ്വാലിഹാത്ത് മീലാദ് സമ്മേളനം ആരംഭിച്ചു.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ സമാപന ഹുബ്ബു റസൂൽ സമ്മേളനം ഇന്ന് (തിങ്കൾ ) ഉദ്ഘാടനം ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി നിർവ്വഹിക്കും. ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ ഹുബ്ബു റസൂൽ പ്രഭാഷണം നടത്തും. ഇന്നലെ നടന്ന ബിറ്റ്ക്കോസിയം ആർട്സ് ഫെസ്റ്റ് എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എം.ടി. ശിഹാബുദ്ദീൻ സഖാഫിയും, സൗജന്യ മെഡിക്കൽ ക്യാമ്പ് മുക്കം നഗരസഭ കൗൺസിലർ എം.കെ. മുനീറും ഉദ്ഘാടനം ചെയ്തു. മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സ്വീറ്റ് ലെറ്റർ, ഇ-ടോക്ക്, ജൽസത്തുൽ മഹബ്ബ തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി. ഇന്ന് നടക്കുന്ന ഹുബ്ബു റസൂൽ സമ്മേളനത്തിൽ അബു ഹാജി പുളപ്പൊയിൽ അധ്യക്ഷത വഹിക്കും. അഷ്‌റഫ് സഖാഫി വെണ്ണക്കോട് ആമുഖ പ്രഭാഷണം നടത്തും. അബൂബക്കർ സഖാഫി വെണ്ണക്കോട്, ഹാമിദ് മുസ്ലിയാർ എളമരം എന്നിവർ വിഷയാവതരണം നടത്തി സംസാരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com