ആനയാംകുന്ന് വി.എം.എച്ച്.എം. സ്കൂളിൽ എൻ.എസ്.എസ്. വ്യക്തിത്വ വികസന ക്യാമ്പ് ‘ധീര’ സംഘടിപ്പിച്ചു

മുക്കം: ആനയാംകുന്ന് വി എം എച്ച് എം ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി ‘ധീര’ കരുതലേകാൻ കരുത്താർജ്ജിക്കൂ എന്ന പേരിൽ വ്യക്തിത്വ വികസന ക്യാമ്പ്സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്ത് വളർത്തുക എന്നീ ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. വ്യത്യസ്തമായ പരിശീലനങ്ങളും തിയറ്റർ ഗെയിമുകളും സംഘ പ്രവർത്തനങ്ങളും ആശയവിനിമയ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. സ്വന്തം കഴിവുകളെ തിരിച്ചറിയുന്നതിനും മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്നപരിഹാര ശേഷി വികസിപ്പിക്കുന്നതിനും ക്യാമ്പ് വിദ്യാർത്ഥികൾക്ക് അവസരമായി. കരുതൽ ഉള്ളവരാകാൻ കരുത്തുള്ള വ്യക്തിത്വം വളർത്തുക എന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവച്ചത്. സമൂഹത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും സഹജീവികളോട് കരുതലും ഉത്തരവാദിത്വവും പുലർത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. പ്രശസ്ത പരിശീലകനും തിയറ്റർ ആർട്ടിസ്റ്റുമായ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്യാമ്പ് നയിച്ചു.എൻ എസ് എസ് പ്രോഗ്രം ഓഫീസർ കെ. വി. നസീറ വളണ്ടിയർമാരായ നൈൽ , തന്മയ , അയാൻ മിഷാൽ അബൂബക്കർ നേതൃത്വം നൽകി



