KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇ എസ് എ കരട്  വിജ്ഞാപനത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തിൽ അധികം പോസ്റ്റ്‌ കാർഡിൽ പരാതി ശേഖരിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ്.

കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകൾ ഇഎസ്ഐയുടെ പരിധിയിൽ വന്നിരുന്നു.ഈ വില്ലേജുകളിലെ വനഭൂമി ഒഴികെയുള്ള കൃഷിസ്ഥലങ്ങൾ എല്ലാം ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടഞ്ചേരി സെന്റ് മേരീസ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പരാതിയും ആക്ഷേപങ്ങളും സ്വീകരിക്കുകയുണ്ടായി.

ഇന്ന് നടന്ന ഒപ്പുശേഖരണത്തിൽ ആയിരക്കണക്കിന് പരാതികളാണ് പോസ്റ്റുകാർഡിൽ എഴുതി ജനങ്ങൾ നൽകിയത്.
കൂടാതെ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് ഇമെയിൽ വഴിയും ഒരുപാട് പേർ പരാതി അറിയിച്ചിട്ടുണ്ട്.
കോടഞ്ചേരി ഫൊറോന പള്ളി വികാരി റെക്റ്റർ ഫാ. ജോൺ ഒറവുങ്കര പരാതി എഴുതിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, തങ്കച്ചൻ
ആയത്തുപാടത്ത്‌, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമഠത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജോസഫ് നടുവിലെടത്ത്, ജോസ് മലേക്കുന്നേൽ, ജസ്റ്റിൻ തറപ്പേൽ,ജിഷ ജോഷി പുതിയേടത്ത്‌, സീന റോസ്, മേരിക്കുട്ടി ആയത്തുപാടത്ത്‌ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com