LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് എസ് വൈ എസ് ‘സ്നേഹ ലോകം’ സംഘടിപ്പിച്ചു

മുക്കം: എസ് വൈ എസ് ആഭിമുഖ്യത്തിൽ സോൺ കേന്ദ്രങ്ങളിൽ ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ നടക്കുന്ന ‘സ്നേഹ ലോകം’ പരിപാടിയുടെ ഭാഗമായി മുക്കം സോണിൽ സംഘടിപ്പിച്ച പരിപാടി തൂങ്ങുംപുറം ബാഖിയാത് കാമ്പസിൽ നടന്നു. തിരുവമ്പാടി എംഎൽഎ സി കെ കാസിം ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡന്റ് റസാഖ് സഖാഫി കുളങ്ങര അധ്യക്ഷത വഹിച്ചു. അബു ഹാജി പൂളപ്പൊയിൽ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി പകര,അബ്ദുൽ ജബ്ബാർ സഖാഫി ,സി കെ ഷമീർ , യു പി അബ്ദുൽ ഹമീദ് നെല്ലിക്കാപറമ്പ്,എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി കബീർ എളേറ്റിൽ, ഷാഫി ചേന്നമംഗലൂർ, കെഎം അബ്ദുൽഹമീദ് മഠത്തിൽ,നിഷാദ് കാരമൂല, കെടി അബ്ദുറഹ്മാൻ ,അസീസ് കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ അനസ് എംസി, സോണിൽ ബ്ലഡ് ഡൊണേഷന് നേതൃത്വം നൽകിയ നിസാർ കുമാരനല്ലൂർ, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കരീം കുളങ്ങര എന്നിവർക്ക് എംഎൽഎ ഉപഹാരങ്ങൾ സമ്മാനിച്ചു. ഫിറോസ് നോർത്ത് കാരശ്ശേരി സ്വാഗതവും വി കെ അഷ്റഫ് നന്ദിയും പറഞ്ഞു. സക്കീർ അരിമ്പ്ര, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, അലവി സഖാഫി കായലം, അഷറഫ് സഖാഫി വെണ്ണക്കോട്,എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സാമൂഹികതയുടെ തിരുനബി പാഠങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടന്നു. എം ടി ശിഹാബുദ്ദീൻ സഖാഫി, ഒ ടി ഷഫീഖ് സഖാഫി, മജീദ് പൂത്തൊടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമാപന സെഷൻ അബൂബക്കർ സഖാഫി അരീക്കോട് ഉദ്ഘാടനം ചെയ്തു. ലുഖ്മാൻ സഖാഫി കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം സഖാഫി താത്തൂർ,എസ് എസ് എഫ് ജില്ലാ സൗത്ത് പ്രസിഡണ്ട് ശാദിൽ സഖാഫി ചെറുവാടി, ടീ ടി അഹമ്മദ് കുട്ടി പൂളപ്പൊയിൽ,സിദ്ദിഖ് സഖാഫി പൂളപ്പൊയിൽ, കാസിം ചെറുവാടി, യൂസുഫ് വലിയ പറമ്പ് സംസാരിച്ചു. ഷാഫി സ്വാഗതവും അബ്ദു ഹമീദ് തൂങ്ങുംപുറം നന്ദിയും പറഞ്ഞു. തൂങ്ങും പുറം ബാഖിയാത്ത് വിദ്യാർത്ഥികളുടെ ബുർദ ആസ്വാദനവും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com