കോഴിക്കോട് നഗരത്തിൽ നാളെ (സെപ്റ്റംബർ 15) ഗതാഗത നിയന്ത്രണം; വഴികളും പാർക്കിംഗ് കേന്ദ്രങ്ങളും അറിയാം

കോഴിക്കോട്: സി.പി.ഐ.എം ബഹുജന റാലിയോടനുബന്ധിച്ച് സെപ്റ്റംബർ 15 ചൊവ്വാഴ്ച കോഴിക്കോട് നഗരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. രാത്രി 10:00 മണി വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാകുക.
നഗരത്തിലെ പ്രധാന വഴികളിൽ ഏർപ്പെടുത്തിയ ഗതാഗത മാറ്റങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങളും താഴെ പറയുന്നതാണ്:
സാധാരണ വാഹനങ്ങൾക്കുള്ള ഗതാഗത മാറ്റങ്ങൾ
എലത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: വെങ്ങാലി ഓവർ ബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
വലിയ വാഹനങ്ങൾ: ചരക്ക് ലോറികൾ, കണ്ടെയ്നറുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി തിരിഞ്ഞു പോകേണ്ടതാണ്.
ചരക്ക് വാഹനങ്ങൾ: ബീച്ച് റോഡ് ഭാഗത്തേക്ക് ചരക്ക് വാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
റാലിക്ക് എത്തുന്ന വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം
കണ്ണൂർ ഭാഗത്തുനിന്നുള്ളവ: വെങ്ങാലിയിൽ നിന്ന് പുതിയാപ്പ – വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളുകളെ ഇറക്കണം. തുടർന്ന് ബട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്ത് പാർക്ക് ചെയ്യണം.
പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്തുനിന്നുള്ളവ: എരഞ്ഞിപ്പാലം – നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്, ഗാന്ധി റോഡ് ജംഗ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളുകളെ ഇറക്കണം. തുടർന്ന് സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്നുള്ളവ: പുഷ്പ റോഡ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി സീ ക്വീൻ ഹോട്ടൽ ജങ്ഷനിൽ ആളുകളെ ഇറക്കണം. തുടർന്ന് കൊതി ബീച്ച് ഭാഗത്തേക്ക് പോയി പാർക്ക് ചെയ്യണം.
സിറ്റി ഭാഗത്തുനിന്നുള്ളവ: എരഞ്ഞിപ്പാലം – നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജംഗ്ഷനിൽ ആളുകളെ ഇറക്കി, സരോവരം ജങ്ഷനിലുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. പൊതുജനങ്ങളും ഡ്രൈവർമാരും ബദൽ പാതകൾ ഉപയോഗിച്ച് പോലീസുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ: 0495 2721017, 9497975656



