LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് സന്നദ്ധസേനാനികളെ ആദരിക്കലും ഉപകരണ വിതരണവും ഇന്ന്.

മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു.
സപ്തംബർ 17 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മുക്കം വ്യാപാരഭവനിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. പരിപാടി മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യും.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ റീനൂപ് മുഖ്യാതിഥിയാകും. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള നാടിന്റെ ആദരവായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിലേക്ക് മുഴുവൻ നാട്ടുകാരെയും ഭാരവാഹികൾ സാദരം ക്ഷണിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com