KODANECHERYLOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: ഈങ്ങാപ്പുഴയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഈങ്ങാപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും അദ്ദേഹം മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ പൊതുപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ  പരിപാടികൾ സംഘടിപ്പിച്ചു.
പുതുപ്പാടി പറശ്ശേരി ഉന്നതിയിലെ കുടുംബങ്ങൾക്കൊപ്പം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലും, ഈങ്ങാപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടിയിലും ദീപം തെളിയിക്കൽ ചടങ്ങുകൾ നടന്നു. ബി.ജെ.പി, വിവിധ മോർച്ചാ ഭാരവാഹികൾ, പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com