എസ് എസ് എഫ് സെന്റിനറി വോയേജ് ഇന്നും നാളെയും: 10 ഡിവിഷനുകളിൽ ഇസ്സ കോഡ് സംഗമവും റാലിയും.

കോഴിക്കോട്: ഈ മാസം 27-ന് വരക്കലിൽ നടക്കുന്ന ‘ആശയ സഞ്ചാരം’ ഇസ്സ കോഡ് ജില്ലാ റാലിയുടെ മുന്നോടിയായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സെന്റിനറി വോയേജ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ മടവൂർ സി.എം. മഖാം സിയാറത്തോടെ തുടങ്ങി നരിക്കുനി, പൂനൂർ, താമരശ്ശേരി, ഓമശ്ശേരി, നോർത്ത് കാരശ്ശേരി എന്നിവിടങ്ങളിലെ ഇസ്സ കോഡ് സംഗമങ്ങൾക്ക് ശേഷം മുക്കം ടൗണിൽ ഇന്നത്തെ പര്യടനം സമാപിക്കും. ഞായറാഴ്ച കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ മഖാം സിയാറത്തിന് ശേഷം കുന്ദമംഗലം, മാവൂർ, ഫറോക്ക് ഡിവിഷൻ സംഗമങ്ങൾ കടന്ന് വൈകിട്ട് 6 മണിക്ക് സ്റ്റേഡിയം മസ്ജിദിൽ നടക്കുന്ന കോഴിക്കോട് ഡിവിഷൻ സംഗമത്തോടെ വോയേജിന് തിരശ്ശീല വീഴും. 10 ഡിവിഷനുകളിലും നടക്കുന്ന റാലികളിലും സംഗമങ്ങളിലും സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ പങ്കെടുക്കും.



