KOODARANCHILOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്രിയങ്ക ഗാന്ധി നാളെ കക്കാടംപൊയിലിലും മലപ്പുറത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും.

വയനാട് ലോക്സഭാ മണ്ഡലം എം.പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന്റെ ആറാം ദിവസമായ നാളെ (ശനിയാഴ്ച) കക്കാടംപൊയിൽ മലപ്പുറം മേഖലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12:00 മണിക്ക്  കക്കാടംപൊയിലിൽ നടക്കുന്ന അഡ്വഞ്ചർ ടൂറിസം പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിലാണ് എം.പി ആദ്യം പങ്കെടുക്കുക. വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും നേരിടുന്ന വെല്ലുവിളികളും യോഗത്തിൽ ചർച്ചയാകും.

തുടർന്ന് ഉച്ചയ്ക്ക് ശേഷം 2:15-ഓടെ മലപ്പുറം കളക്ടറേറ്റിൽ എത്തുന്ന പ്രിയങ്ക ഗാന്ധി, ജില്ലയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളിൽ (റിവ്യൂ മീറ്റിംഗ്) പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥരുമായി നടക്കുന്ന ചർച്ചയിൽ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾ വിലയിരുത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com